തിരുവനന്തപുരം: കാസർകോടുനിന്ന് ഒടുങ്ങാത്ത നോവുമായി അവർ തലസ്ഥാനത്ത് വീണ്ടുമെ ത്തി. വാഗ്ദാനം ലംഘിച്ചും നടപടികൾ പാതിവഴിക്കുപേക്ഷിച്ചും സർക്കാർ കൈയൊഴിഞ്ഞതോടെയ ാണ് കുട്ടികളുൾപ്പെടെ നൂറോളം എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിനും നിയ മസഭക്കും മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്തമാസം 26 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്താനാണ് തീരുമാനം. രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ഇവർ നിയമസഭ മാർച്ചും നടത്തി.
2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 2000ത്തോളം ദുരിതബാധിതർക്ക് സൗജന്യ ചികിത്സ നൽകുക, 2011ൽ കണ്ടെത്തിയ 1318 പേരിൽ ഒഴിവാക്കിയ 610 പേർക്ക് സഹായം നൽകുക, സുപ്രീംകോടതി നൽകാൻ ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപയടക്കം ആജീവനാന്ത ചികിത്സ നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
നിയമസഭ മാർച്ചിനുശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം കൂടംകുളം സമരസമിതി നേതാവ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക ദയാഭായി, മുനീസ അമ്പലത്തറ, കെ. ചന്ദ്രമതി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൽഖാദർ ചട്ടഞ്ചാൽ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾ നടക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ പ്രകടനമായി എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. ഇതോടെ ഇവർ കുട്ടികളുമായി സ്റ്റാച്യുവിലെ താമസസ്ഥലത്തേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.