തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവ ാസത്തിനായി കാസർകോട് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധി വാസ വില്ലേജിെൻറ ഒന്നാംഘട്ട നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമ തി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹികനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. നിപ്മറിെൻറ സാങ്കേതിക സഹായത്തോടെയുള്ള പദ്ധതിക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 4.9 കോടിയുടെ നിർമാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനാണ് ഭരണാനുമതി നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിെൻറ തറക്കല്ലിടല്‍ മാര്‍ച്ച് 14ന് നടക്കും. എത്രയും വേഗം നിർമാണപ്രവർത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലകളിലെ പ്രത്യേക സ്കൂളുകള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിെൻറ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച നാല് സ്കൂളുകളാണ് സാമൂഹിക സുരക്ഷ മിഷന് ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസകേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസകേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.