കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുേരഷും പി.എസ്. സരിത്തും ആതിഥേയത്വം വഹിച്ച സർക്കാർ പരിപാടികളെ കുറിച്ചും കസ്റ്റംസ് അന്വേഷിക്കും. സർക്കാർ ഉദ്യോഗസ്ഥയല്ലെന്ന് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും സ്വപ്ന സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നിരവധി പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. യു.എ.ഇ കോൺസുലേറ്റിൽനിന്ന് പുറത്താക്കപ്പെട്ട മുൻ പി.ആർ.ഒ സരിത്തും സ്വപ്നക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയിൽതന്നെ ഇത്തരത്തിൽ പല പരിപാടികളിലും ഇരുവരും ഒരുമിച്ച് ആതിഥേയരായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന കൊച്ചി ഡിസൈൻ വീക്ക്, 2018 മാർച്ചിൽ നടന്ന ഹാഷ് ഫ്യൂച്ചർ എന്ന ഐ.ടി സമ്മേളനം തുടങ്ങിയ പരിപാടികളിൽ സ്വപ്നയും സരിത്തുമുണ്ടായിരുന്നു. ഹാഷ് ഫ്യൂച്ചർ പരിപാടി നടക്കുമ്പോൾ ഇരുവരും യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു.
വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഇരുവരും ചെന്നിട്ടുണ്ട്. പ്രത്യേക പരിശോധനയില്ലാതെ ഗ്രീൻചാനൽവഴി എത്തുന്നവരെയാണ് സ്വീകരിച്ചത്.
ത്തരത്തിൽ വന്നവരെ കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം. പരിപാടികളുമായി ബന്ധമില്ലാത്ത ചില വ്യവസായികൾ പങ്കെടുത്തതായും വിവരമുണ്ട്. സ്വപ്ന, സരിത് എന്നിവരുമായി നിരന്തരം ബന്ധം പുലർത്തിയവരെയും കസ്റ്റംസ് തേടുന്നുണ്ട്. ഇവരെ വിളിച്ചുവരുത്താൻ നോട്ടീസ് നൽകാനാണ് തീരുമാനം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.