നേമം: അബ്്ദുൽ കലാം സാങ്കേതിക സർവകലാശാലക്കുവേണ്ടി ഭൂമി വിട്ടുനൽകി ധനസഹായം പ്രതീക്ഷിച്ചിരുന്ന വീട്ടമ്മ ഒടുവിൽ കടബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായത് അധികൃതരുടെ മെല്ലപ്പോക്ക്. ഭൂമി ഏറ്റെടുക്കുന്നതിന് രേഖകൾ വാങ്ങിയശേഷം യാഥസമയം പണം നൽകാതെ ഫയലുകൾ തീർപ്പാക്കാൻ വൈകിക്കുന്ന ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. ഹോളോബ്രിക്സ് ആൻഡ് ഇൻറർലോക്ക് കമ്പനി ഉടമയായ വിളപ്പിൽശാല നെടുംകുഴി ചെല്ലമംഗലത്ത് വീട്ടിൽ രാജി ശിവനെ (48) കമ്പനി വളപ്പിലെ ഷെഡ്ഡിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഉറിയാക്കോട് ഭാഗത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് കമ്പനി കല്ലുമലയിലെ സ്വന്തം ഭൂമിയിലേക്ക് മാറ്റിയിട്ടും ഉയർച്ച നേടാനായില്ല. കടബാധ്യത കൂടിവന്ന രാജിയെയും കുടുംബത്തെയും ഒടുവിൽ അധികൃതരുടെ നിസ്സംഗത കൂടുതൽ പ്രതിസന്ധിയിലാക്കി. സർക്കാർ തങ്ങളിൽനിന്ന് ഏറ്റെടുത്ത ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടുമെന്നും കടബാധ്യത തീർക്കാമെന്നും കരുതി ജീവിച്ചുവന്ന കുടുംബത്തിന് ഒടുവിൽ ആ പ്രതീക്ഷയും നഷ്ടപ്പെട്ടത് തിരിച്ചടിയായി. കല്ലുമലയിൽ ഹോളോബ്രിക്സ് കമ്പനിയോട് ചേർന്ന് തന്നെയാണ് രാജിയും കുടുംബവും താമസിച്ചു വരുന്നത്. പത്ത് വർഷം മുമ്പാണ് കമ്പനി കല്ലുവിളയിൽ പ്രവർത്തനം തുടങ്ങിയത്.
എട്ടോളം ജീവനക്കാരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്. എല്ലാ വഴികളും അടഞ്ഞതോടെ രാജി ജീവനൊടുക്കുകയായിരുന്നു. എപ്പോഴും സന്തോഷവതിയായി മാത്രം കണ്ടിട്ടുള്ള രാജി കുറച്ചുദിവസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവത്രെ. ഏകദേശം ഒരുകോടി രൂപയുടെ സാധനസാമഗ്രികളാണ് ഇവരുടെ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ, കോവിഡും തുടർന്നുള്ള മാന്ദ്യവും മൂലം ബിസിനസ് മോശമായിരുന്നു. വിളപ്പിൽശാലയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 126 കുടുംബങ്ങളാണ് സർക്കാറിെൻറ നഷ്ടപരിഹാരത്തിന് കനിവ് കാത്ത് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.