പരിസ്ഥിതിലോല മേഖല: റിപ്പോർട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചു- കെ.രാജൻ

പരിസ്ഥിതിലോല മേഖല: റിപ്പോർട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചു- കെ.രാജൻ

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സംസ്ഥാനം തയാറാക്കിയ റിപ്പോർട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചുവെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. അവസാനഘട്ട പരിശോധനകൾക്കും പൊതുജനങ്ങളുടെ അഭിപ്രായ സമാഹരണത്തിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമമാക്കുന്നതിന് ഈ രേഖകൾ പഞ്ചായത്തുകളിലും 2024 മാർച്ച് മാസം കൈമാറിയിരുന്നു.

പഞ്ചായത്തുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി പുതുക്കി റിപ്പോർട്ട് 2024 നവംബർ 2ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാര സമർപ്പിച്ചിരിക്കുകയാണ്.

അതേസമയം, പരിസ്ഥിതി ലോലമേഖലകളെ കണ്ടെത്തുന്നതിനുള്ള മാച്ചിങ് പര്വർത്തനം തുടരുകയാണ്. കോഴിക്കോട് ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിൻറെയും സാങ്കേതിക വിദഗ്‌ധരുടെയും റവന്യൂ വകുപ്പ് ജീവനക്കാരുടെയും യോഗം ചേർന്നു. അതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് തദ്ദേശസ്വയം ഭരണ വകുപ്പിന് നൽകി.

കണ്ണൂരിൽ ഇരിട്ടി താലൂക്കിലെ ആറളം, കൊട്ടിയൂർ വില്ലേജുകളിലെയും തലശ്ശേരി താലൂക്കിലെ ചെറുവാഞ്ചേരി വില്ലേജിലെയും ഇ.എസ്.എ ഭൂമിയുടെ അതിർത്തി ടീമംഗങ്ങൾ പരിശോധന പൂർത്തിയാക്കി. ആറളം, കൊട്ടിയൂർ വില്ലേജുകളിലെ പരിശോധനയിൽ ഭൂമികളൊന്നും തന്നെ ഉൾപ്പെട്ടിട്ടില്ല. എന്നാൽ കൊട്ടിയൂർ വില്ലേജിൻറെ അതിർത്തി രേഖപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്. അത് ശരിയാംവണ്ണം മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറുവാഞ്ചേരി വില്ലേജിലെ ഇ.എസ്.എ അതിർത്തിക്കള്ളിൽ ഉൾപ്പെട്ട ജനവാസ മേഖലകൾ ഒഴിവാക്കി അത് മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തി. വനഭൂമി വെള്ള നിറത്തിൽ നിറത്തിൽ അടയാളപ്പെടുത്തി. മാറ്റം വരുത്തിയ കെ.എം.എൽ ഫയലുകളും ഇരിട്ടി, തലശ്ശേരി തഹസിൽദാർമാരുടെ റിപ്പോർട്ടുകളും 2023 മെയ് ഒമ്പതിന് ജില്ലാ കലക്ടർമാരുടെയും വി. എസ്.എൽ.ഡി.സി യുടെയും യോഗതീരുമാനങ്ങൾ പ്രകാരം കെ.എം.എൽ ഫയലുകൾ ജില്ലാ തല പരിശോധനാ സമിതിക്ക് അയച്ചു. തുടർന്ന് 2023 ഡിസംബർ 28ന് ന് കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ തല പരിശോധനാ സമിതി ഇ.എസ്. എ ഭൂമി സംബന്ധിച്ചുള്ള കരട് മാപ്പിന് അന്തിമ അംഗീകാരം നൽകി. അത് 2024 ജനുവരി രണ്ടിന് പരിസ്ഥിതി വകുപ്പിന് അയച്ചു.

ഇടുക്കിയിൽ 2023 നവംമ്പർ 28ന് കെ.എം.എൽ ഫയൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സൂക്ഷ്മപരിശോധന നടത്തി. 2024 ജനുവരി എട്ടിന് ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥർ ഹാജരാക്കിയ ലിത്തോ മാപ്പുകളുടെയും റവന്യൂ രേഖകളുടെയും അടിസ്ഥാനത്തിൽ വില്ലേജുകളുടെ അതിർത്തി കെ.എം.എൽ ഫയൽ ഗൂഗിൾ എർത്തിന്റെ സഹായത്താൽ തയാറാക്കിയത് 2024 ജനുവരി 29ന് പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചു.

എറണാകുളത്ത് കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിൽ ഇ.എസ്.എ ആയ 519.28 ച.കി.മീ ഏരിയയിൽ നിന്നും ജനവാസമേഖല പ്രദേശങ്ങൾ ഒഴിവാക്കി. അതിന് ശേഷം 479.74 ച.കി.മീ എരിയ പരിസ്ഥിതി സംവേദ പ്രദേശമായി അംഗീകരിച്ചു. പത്തനംതിട്ടയിൽ ആകെ 1317.01 ച.കി.മീ സംവേദ മേഖലയായി ശുപാർശ ചെയ്തു. ജില്ലയിലെ ഏഴ് പരിസ്ഥിതി ലോല വില്ലേജുകളുടെ ആകെ വിസ്തീർണ്ണം 1551.79 ച.കി.മീറ്ററാണ്.

തിരുവനന്തപുരത്ത് പരിസ്ഥിതി സംവേദ വില്ലേജുകളുടെ (ഇ.എസ്.എ) അന്തിമ വിഞ്ജാപനവുമായി ബന്ധപ്പെട്ട് 2024 ജനുവരി 10ന് കലക്ടറേറ്റിൽ യോഗം ചേർന്നു. ജനവാസ മേഖലകൾ ഒഴിവാക്കി ഇ.എസ്.എ ആയി നിജപ്പെടുത്തേണ്ട പ്രദേശത്തെ സംബന്ധിച്ചു അന്തിമമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ഫയൽ പരിസ്ഥിതി ഡയറക്ടർക്ക് അയച്ചു. അതേസമയം, പാലക്കാട് പരിസ്ഥിതിലോല മേഖലകളെ കണ്ടെത്തുന്നതിനുള്ള മാച്ചിങ് പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിൽ എം.എം.മണി, പി.ടി.എ റഹീം, കെ.ഡി. പ്രസേനൻ, കെ.കെ രാമചന്ദ്രൻ എന്നിവർക്ക് മറുപടി നൽകി 

News Summary - Environmentally sensitive area: Report submitted to the Ministry of Environment for approval - K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.