കൊല്ലം: ഇ.പി. ജയരാജൻ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയത് പിണറായി വിജയന്‍റെ അറിവോടെയാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി പ്രധാന പ്രതിപക്ഷമായി ബി.ജെ.പിയെ പ്രതിഷ്ഠിച്ച് ദീർഘകാലം ഭരിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വോട്ടും സി.പി.എം വോട്ടും സമാഹരിച്ചാൽ ഇനിയും തുടർഭരണം ലഭിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
സി.പി.എം-ബി.ജെ.പി ധാരണ ദൃഢീകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ കാണുന്നത്. തിരുവനന്തപുരം, തൃശൂർ ഫലം വരുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതിനെ ന്യായീകരിക്കുകയാണ് പിണറായി വിജയൻ, താനും പലപ്രാവശ്യം കണ്ടിട്ടുണ്ടെന്ന് ന്യായീകരിക്കുകയാണ് അദ്ദേഹം.
താൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെതിരെ മൂന്നു മാസക്കാലം ആക്ഷേപിച്ച് ബി.ജെ.പിക്കൊപ്പം പോകുന്നെന്ന് പ്രചരിപ്പിച്ചവരാണ് ഇത് ചെയ്തതെന്ന് ഓർക്കണമെന്നും പ്രേമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.