പശുവിന് ആലകെട്ടുന്നതാണോ ധൂർത്ത്, ഗവർണർ സ്വയം പരിശോധിച്ച് വിമർശിക്കണമെന്ന് ഇ.പി. ജയരാജൻ

ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പശുവിനെ കെട്ടാൻ ആല നിർമ്മിക്കുന്നതും വാഹനം ഉപയോഗിക്കുന്നതുമാണോ ധൂർത്തെന്ന് ജയരാജൻ ചോദിച്ചു. ഗവർണർ ഇതെല്ലാം ഉപേക്ഷിച്ച് പർണശാലയി​ലാണോ താമസിക്കുന്നതെന്നും ജയരാജൻ. ആദ്യം അദ്ദേഹം സ്വയം വിലയിരുത്തട്ടെ. ആ പരിശോധനക്ക് ശേഷമാണ് വിമർശനം നടത്തേണ്ടത്.

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും പ്രതിഷേധിക്കേണ്ട അവസ്ഥയാണുള്ളത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ മനോഭാവമാണ് തുടരുന്നതെങ്കില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല. അവരുടെ താത്പര്യം സംരക്ഷിക്കപ്പെടില്ല. മതവിശ്വാസത്തെ മതഭ്രാന്താക്കിയാണ് ഇക്കൂട്ടർ അധികാരം പിടിക്കുന്നത്. താത്കാലികമായി അധികാരം പിടിച്ചിട്ടുണ്ടാവും, എന്നാല്‍ അത് ശാശ്വതമായി നിലനിര്‍ത്താനോ മുന്നോട്ടുകൊണ്ടുപോകാനോ സാധിക്കില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഡൽഹിയിൽ കേരള സർക്കാർ നടത്തുന്ന പ്രതിഷേധ സമരത്തിനെത്തിയ ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ വികസനത്തെ മുരടിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ഒറ്റപ്പെടും. കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനത്തെ തളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി ​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം തുടങ്ങി കഴിഞ്ഞു. ബി.​ജെ.​പി നേ​രി​ട്ടോ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ​യോ ഭ​രി​ക്കു​ന്ന 17 സം​സ്ഥാ​ന​ങ്ങ​ളോ​ട് ലാ​ള​ന​യും മ​റ്റി​ട​ങ്ങ​ളി​ൽ പീ​ഡ​ന​വും എ​ന്ന കേ​ന്ദ്ര സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ സമരം.

Tags:    
News Summary - EP Jayarajan strongly criticized the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.