നിലമ്പൂർ: വാഷ് ബേസിന്റെ സ്റ്റീൽ വേസ്റ്റ് കപ്ലിങ്ങിൽ കുടുങ്ങിയ ആറു വയസ്സുകാരിയുടെ വിരൽ എമർജൻസി റെസ്ക്യൂ ഫോഴ്സ് വിദഗ്ധമായി പുറത്തെടുത്തു.ചാലിയാർ ഗ്രാമപഞ്ചായത്തിലെ എരുമമുണ്ട കണ്ടൻചിറയിൽ മുഹമ്മദ് റാഫിയുടെ മകളുടെ ചൂണ്ടുവിരലാണ് വീട്ടിലെ വാഷ് ബേസിനിന്റെ സ്റ്റീൽ വേസ്റ്റ് കപ്ലിങ്ങിൽ കുടുങ്ങിയത്.വീട്ടുകാർ പൈപ്പ് പൊട്ടിച്ച് വാഷ് ബേസിനിൽ നിന്ന് സ്റ്റീൽ കപ്ലിങ് അടർത്തിയെടുത്തശേഷം എമർജൻസി റെസ്ക്യൂ ഫോഴ്സിനെ സമീപിക്കുകയായിരുന്നു.
ഇ.ആർ.എഫ് പ്രവർത്തകർ കുട്ടിയുടെ വിരൽ മരുന്നുപയോഗിച്ച് മരവിപ്പിച്ച ശേഷം സ്റ്റീൽ കപ്ലിങ് മുറിച്ചുമാറ്റി വിരൽ പുറത്തെടുക്കുകയായിരുന്നു.പിന്നീട് തുടർചികിത്സക്കായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് അയച്ചു. ഇ.ആർ.എഫ് അംഗങ്ങളായ ബിബിൻ പോൾ, കെ.എം. അബ്ദുൽ മജീദ്, ഷംസുദ്ദീൻ കൊളക്കാടൻ, ജിയോ പോൾ, ഡെനി എബ്രഹാം, മുജീബ്, ലൗജ കുര്യാക്കോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.