കേരള  ഹൈക്കോടതി

എറണാകുളം മെഡിക്കൽ കോളജ്: കരാറുകാരെ സ്ഥിരപ്പെടുത്തണമെന്ന് ഹൈകോടതി

കൊച്ചി: എറണാകുളം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കാലം മുതൽ കരാർ അടിസ്ഥാനത്തിൽ തുടരുന്ന സ്റ്റാഫ് നഴ്സുമാരെയും ജൂനിയർ റെസിഡന്‍റുമാരെയും സ്ഥിരപ്പെടുത്തണമെന്ന് ഹൈകോടതി. ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചതിനെതിരെ സർക്കാർ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി.

മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്ന സമയത്തും പിന്നീട് 315 പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയപ്പോഴും ജോലി ചെയ്ത് ഇപ്പോഴും തുടരുകയും ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കുകയും ചെയ്തവർക്കാണ് ഹൈകോടതി വിധി ബാധകമാവുക.

Tags:    
News Summary - Ernakulam Medical College: High Court say to stabilize the contractors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.