തൃശൂർ: എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും പുതിയ ട്രെയിനുകൾ അനുവദിച്ചു. പാലക്കാട് - തിരുനെൽവേലി പാലരുവി തൂത്തുക്കുടിയിലേക്ക് നീട്ടും.
എറണാകുളത്തു നിന്ന് തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചക്ക് 12.35ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് കാലത്ത് 5.50ന് വേളാങ്കണ്ണിയിലെത്തും. തിരിച്ച് ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 18.30ന് വേളാങ്കണ്ണിയിൽനിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് എറണാകുളത്തെത്തും. കോട്ടയം, കൊല്ലം, പുനലൂർ വഴിയാണ് സർവിസ്.
തിരുപ്പതിയിൽനിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 14.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും. തിരിച്ച് ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10ന് കൊല്ലത്തുനിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 3.20ന് തിരുപ്പതിയിലെത്തും.
ദിവസേന പാലക്കാടുനിന്നും വൈകീട്ട് 16.05ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് വെളുപ്പിന് 4.50ന് തിരുനെൽവേലിയിലും ഏഴിന് തൂത്തുക്കുടിയിലുമെത്തും. മടക്കത്തിൽ രാത്രി 21.25ന് തൂത്തുക്കുടിയിൽ നിന്നും പുറപ്പെട്ട് 23.15ന് തിരുനെൽവേലിയിലും പിറ്റേന്ന് ഉച്ചക്ക് 12ന് പാലക്കാടുമെത്തും.
പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.