കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട് ഒാവർ ബ്രിഡ്ജ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപത്തായാണ് ഒാവർ ബ്രിഡ്ജ് നിർമിച്ചത്.
സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോഴിക്കോട് കോർപറേഷന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കല്ലുത്താൻ കടവ് കോളനിവാസികൾക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിർമിച്ചതും ഞെളിയൻ പറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണ്. കേന്ദ്ര സർക്കാറിെൻറ അമൃത് പദ്ധതിയിലുൾപ്പെടുത്തി രാജാജി റോഡിൽ 11.35 കോടി ചെലവിലാണ് പാലം നിർമിച്ചതും നടപ്പാതകൾ നവീകരിച്ചതും.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ സന്ദേശം നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് ചടങ്ങിൽ വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.