തിരുവനന്തപുരം: അനധികൃതമായി കൈവശംെവച്ച തോട്ടഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന രാജമാണിക്യം റിപ്പോർട്ടിൽ തോട്ടമുടമകളുമായി സർക്കാർ ഒത്തുകളിക്കുന്നതായി ആരോപണം. സർക്കാർ അഭിഭാഷകരുടെ വീഴ്ചമൂലം ആയിരക്കണക്കിന് ഏക്കർ ഭൂമി നഷ്ടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് കത്തുനൽകി. ഹാരിസൺസ് അടക്കമുള്ള വൻകിട തോട്ടമുടമകൾ നിയമവിരുദ്ധമായി കൈമാറ്റംചെയ്ത ഭൂമി തിരിച്ചുപിടിക്കണമെന്ന നിർദേശമാണ് അട്ടിമറിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ ഓഫിസർ രാജമാണിക്യം 18 ഉത്തരവുകൾ നൽകി. എന്നാൽ, കോടതിയിൽ തോട്ടമുടമകൾക്ക് മുന്നിൽ തോറ്റുകൊടുക്കുകയാണ്.
ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫിസ് നടപടിയെടുക്കുമ്പോൾ തോട്ടം ഉടമകൾ കോടതിയിൽ പോകും. ഈ കേസുകളിൽ സർക്കാർ അഭിഭാഷകൻ ഹാജരാകുന്നില്ല. തോട്ടമുടമകൾ നൽകിയ റിട്ട് ഹരജികളിൽ എതിർ സത്യവാങ്മൂലം കൊടുക്കാതിരിക്കലാണ് മറ്റൊന്ന്. സർക്കാർ അഭിഭാഷകരെ ഉദ്യോഗസ്ഥർ നേരിട്ടുകണ്ട് എല്ലാ രേഖകളും നൽകിയിട്ടും ഗവ. പ്ലീഡർമാർ എതിർ സത്യവാങ്മൂലം നൽകുന്നില്ലെന്ന് രാജമാണിക്യം കത്തിൽ ആരോപിക്കുന്നു. കേസ് ഗൗരവപൂർവം വാദിച്ചിരുന്ന അഡ്വ. സുശീല ഭട്ടിനെ ഗവ. പ്ലീഡർ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം കേസിൽ പുരോഗതിയില്ല.
സ്പെഷൽ ഓഫിസ് എല്ലാ വിവരങ്ങളും രേഖകളും നൽകിയിട്ടും ട്രാവൻകൂർ ടീ-7373 ഏക്കർ, ബ്രയോർ എസ്റ്റേറ്റ് 765, പൊന്മുടി എസ്റ്റേറ്റ് 902, ഹോപ്സ് ഇടുക്കി 4392, പോബ്സ് ഇടുക്കി 3048, പീരുമേട് എസ്േറ്ററ്റ് 2958, പുതുക്കാട് എസ്േറ്ററ്റ് 207 ഏക്കർ എന്നീ കേസുകളിൽ ഗവ. പ്ലീഡർ എതിർ സത്യവാങ്മൂലം നൽകിയില്ലെന്ന കാര്യം കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമ സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ മറുപടി നൽകിയെങ്കിലും നിയമവകുപ്പ് തോട്ടം ഏറ്റെടുക്കുന്നതിന് എതിരാണ്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരം തോട്ടം ഏറ്റെടുക്കുമ്പോൾ കൈവശക്കാർ കോടതിയിൽ പോകും.
നിയമ നിർമാണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയൂ. ഇതിനായി റിപ്പോർട്ട് നൽകി രണ്ടുവർഷമായിട്ടും നിയമ നിർമാണം എങ്ങുമെത്തിയില്ല. ഹാരിസൺസിെൻറ 38,000 ഏക്കർ ഏറ്റെടുത്ത കേസിൽ രണ്ടുവർഷമായി കേസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന് വിട്ടിട്ടും കേസെടുപ്പിക്കാൻ സർക്കാർ ഒരു ശ്രമവും നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.