ചെയ്‌ത കുറ്റം എന്തെന്നറിയാതെ ഒരുപാട് സിദ്ദീഖ് കാപ്പന്മാർ ഇനിയും ജയിലറകളിലുണ്ട് -ഇ.ടി. മുഹമ്മദ്‌ ബഷീർ

ന്യൂഡൽഹി: വൈകിയെങ്കിലും മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. 'ഇനിയും ഒരുപാട് സിദ്ദീഖ് കാപ്പന്മാർ തങ്ങൾ ചെയ്‌ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട്. അവർക്കായും ഇനിയുമുറക്കെ ശബ്ദമുയർത്തേണ്ടതുണ്ട്' -അദ്ദേഹം പറഞ്ഞു

സിദ്ദീഖ് കാപ്പന്റെ കേസിൽ യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങൾ നൽകി സുപ്രീം കോടതിയെയും യു.പി സർക്കാർ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന് വഴിങ്ങിയില്ല. സിദ്ദിഖ് കാപ്പനായി സാധ്യമായത് എല്ലാം ചെയ്തിരുന്നു, പാർലമെന്റിൽ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു -ഇ.ടി. പറഞ്ഞു.

Tags:    
News Summary - ET Mohammed Basheer response after Supreme Court grants bail to Kerala journalist Siddique Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.