'ന്യൂനപക്ഷത്തിനുമേൽ വർഗീയത ആരോപിക്കുന്നത്​ സി.പി.എമ്മിന്‍റെ കുടിലതന്ത്രം'

കോഴിക്കോട്​: മുസ്​ലിംലീഗിന്‍റെ​ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.​എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി ഇ.ടി മുഹമ്മദ്​ ബഷീർ എം.പി. ​ സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന്​ ഇ.ടി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

യു.ഡി.എഫ് വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം എസ്​.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി. സി.പി.എം ബി.ജെ.പിക്ക്​ വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നു. ന്യൂനപക്ഷങ്ങളാണ്​ വർഗീയതയുണ്ടാക്കുന്നതെന്ന്​ പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ്​ സി.പി.എമ്മി​േന്‍റതെന്നും ഇ.ടി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.