കോഴിക്കോട്: വഖഫ് ബോർഡിനു കീഴിലെ സ്വത്തിെൻറ ഏറ്റവും വലിയ കൈയേറ്റക്കാർ കേന്ദ്ര സർക്കാർ ആണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സംസ്ഥാന വഖഫ് ബോർഡിനു കീഴിൽ ഇമാമുമാർക്കും ഖത്തീബുമാർക്കുമായി നടത്തുന്ന പരിശീലന ക്യാമ്പിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നതുപോലും വഖഫ് ഭൂമിയിലാണ്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ കേരളത്തിൽ വലിയ തോതിൽ കൈയേറ്റമില്ല. വഖഫ് സ്വത്തുക്കൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയണം.
നാട്ടിലെ ജനങ്ങൾക്ക് ചികിത്സ സഹായം പോലുള്ള പദ്ധതികൾക്കെല്ലാം സഹായം ചെയ്തുകൊടുക്കുന്ന കേന്ദ്രങ്ങളായി മഹല്ല് കമ്മിറ്റികൾ പ്രവർത്തിക്കണം. നാട്ടിലെ എല്ലാവരുടെയും അടുത്ത സുഹൃത്തും കൗൺസിലറുമൊക്കെയായിരിക്കണം ഇമാമുമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എം.കെ. സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
എസ്.വി. മുഹമ്മദലി ക്യാമ്പിന് നേതൃത്വം നൽകി. ബോർഡ് അംഗങ്ങളായ ടി.പി. അബ്ദുല്ലക്കോയ മദനി, പി.വി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 600 ലധികം ഖത്തീബ്, ഇമാമുമാർ സംബന്ധിച്ചു. ബോർഡ് അംഗം എം.സി. മായിൻ ഹാജി സ്വാഗതവും അഡ്മിനിസ്േട്രറ്റീവ് ഓഫിസർ യു. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.