തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി. സതീശൻ എം.എൽ.എ നൽകിയ പരാതി സ്പീക്കറാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്. എത്തിക്സ് കമ്മിറ്റിക്ക് മന്ത്രിയെ വിളിച്ചുവരുത്താനാകും. ഒരു മന്ത്രിക്കെതിരായ അപൂർവ നടപടിയാണിത്.
സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ സഭയിൽ വെക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനവും നിയമസഭയുടെ അവകാശം ലംഘിക്കുന്നതുമാണെന്നാണ് വി.ഡി. സതീശൻെറ പരാതി. പരാതിക്കിടയാക്കിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്പീക്കർക്ക് ബോധ്യപ്പെടുേമ്പാഴാണ് പരാതി എത്തിക്ക്സ് കമ്മിറ്റിക്ക് വിടുന്നത്. ഒരു മന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വരുന്നത് അപൂർവമാണ്.
പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗനക്ക് വിട്ടതിന് പിറകിൽ സി.പി.എമ്മിന്നകത്തെ ഉൾപ്പോരും കാരണാമായിട്ടുണ്ടെന്ന തരത്തിൽ നിരീക്ഷണങ്ങൾ പുറത്തുവരുന്നുണ്ട്. പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വന്നതോടെ ധന മന്ത്രി ഐസക് പ്രതിേരാധത്തിലാകുന്ന സാഹചര്യമുണ്ട്. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനക്കെതിരെ മന്ത്രി പരസ്യ നിലപാടെടുത്തത് മുഖ്യമന്ത്രിയുടെ അപ്രീതിക്കിടയാക്കിയിരുന്നു. തുടർന്ന് ഐസക് പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ടായി. പാർട്ടി സെക്രട്ടറിയേറ്റ് മന്ത്രിയെ തിരുത്തിയതിന് ശേഷം ഐസക് പരസ്യ പ്രസ്താവനകൾ ഒഴിവാക്കിയെങ്കിലും വിജിലൻസ് പരിശോധന സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിശദമാക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പാർട്ടി സെക്രട്ടറി തന്നെ ഇതിനെതിരെ രംഗത്തു വന്നു. വിജിലൻസ് പരിശോധന അടഞ്ഞ അധ്യായമാണെന്നാണ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.