ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി. 12 പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. ഇവർ കൈവശം വെച്ച ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങി.
കോടതിയുടെ പരിഗണനയിൽ ഇരുന്ന കേസിൽ തീർപ്പായ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചത്. ആദിവാസി ഭൂമി കൈയേറിയെന്ന പരാതിയാണ് കോടതി തീർപ്പാക്കിയത്.
2000ലാണ് ആദിവാസി ഭൂമി കൈയേറിയത്. ഭൂമി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി 2001ൽ നോട്ടീസ് നൽകി. എന്നാൽ, ഭൂമി കൈവശം വെച്ചവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ കൈവശക്കാർക്ക് സാധിച്ചിരുന്നില്ല.
അതേസമയം, ദൗത്യസംഘം നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഒഴിപ്പിക്കാൻ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മുൻകൂട്ടി നോട്ടീസ് നൽകിയെങ്കിലും ഹീയറിങ് നടപടി പൂർത്തിയാക്കിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.