ഓരോ കുട്ടിയും ‘വി.ഐ.പി’കളാണ്​, പ്രദർശന വസ്തുവാക്കാൻ കഴിയില്ല; സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: നവകേരള യാത്രക്ക്​ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ഇത്​ തുടരുന്നതിൽ ​ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഓരോ കുട്ടിയും ‘വി.ഐ.പി’കളാണ്​. അവരെ പ്രദർശന വസ്തുവാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നവകേരള യാത്രക്ക് സ്കൂൾ കുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ് നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

കേരള വിദ്യാഭ്യാസ ചട്ട പ്രകാരം കുട്ടികളുടെ അന്തസ്സ്​ മാനിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് വേണ്ടത്. വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് തെറ്റായിരുന്നെന്ന് സർക്കാർ തന്നെ പറയുന്നു. കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീ. എ.ജി കഴിഞ്ഞദിവസം കോടതിക്ക്​ ഉറപ്പുനൽകുകയും ചെയ്തു. എന്നിട്ടും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥർ​ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്.

പ​​ങ്കെടുക്കാൻ കുട്ടികളെ നിർബന്ധിക്കുന്നില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അധ്യാപകർ പറഞ്ഞാൽ കുട്ടികൾ പോകും. എന്നാൽ, ഇതും അനുവദിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. തുടർന്ന്​ ഹരജി വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Every child is a 'VIP' and cannot be a showpiece; The High Court sought an explanation from the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.