കാസർകോട്: േകരളത്തിന്‍റെ വികസന മുന്നേറ്റം തടയാൻ യു.ഡി.എഫ്-ബി.ജെ.പി ശ്രമമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്താനാണ് യു.ഡി.എഫ് ശ്രമം. ബി.ജെ.പിയെ യു.ഡി.എഫ് വിമർശിക്കുന്നത് അർധ മനസോടെയാണെന്നും വിജയരാഘവൻ പറഞ്ഞു. വേറിട്ട വികസന നയവും കാഴ്ചപ്പാടുമുള്ളത് എൽ.ഡി.എഫിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിൽക്കാൻ വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ കാവൽക്കാരനായാണ് മോദി കേരളത്തിലെത്തുന്നത്. കേന്ദ്രസർക്കാറിന് കോർപ്പറേറ്റുകളോട് മാത്രമാണ് താൽപര്യം. സർക്കാർ ഫണ്ട് സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും മാത്രമാണ് നൽകുന്നുന്നത്. ന്യൂനപക്ഷങ്ങൾ ഏറെയുള്ള കേരളത്തിന് പൗരത്വ നിയമത്തിൽ ആശങ്കയുണ്ട്. നിയമം നടപ്പിലാക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു.
കേരളത്തിൽ കക്ഷി-രാഷ്ട്രീയ ജാതിമത ഭേദമില്ലാതെ എല്ലാവരും പൗരത്വ നിയമത്തിനെതിരാണ്. നിയമം നടപ്പിലാക്കാതിരിക്കാൻ സർക്കാറിന്‍റെ എല്ലാ സംവിധാനവും ഉപയോഗിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.