സംഘർഷം: നിയമസഭക്കുള്ളിലെ തെളിവെടുപ്പിന് അനുമതി നൽകിയേക്കില്ല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നിയമസഭക്കുള്ളിൽ തെളിവെടുപ്പിനും അന്വേഷണത്തിനും അനുമതി നൽകില്ലെന്ന് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ എം.എൽ.എമാരുടെ മൊഴിയെടുക്കാനും തെളിവെടുപ്പിനുമായി അനുമതി തേടി മ്യൂസിയം പൊലീസ് കഴിഞ്ഞദിവസം നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പുറത്തുള്ള ഒരു ഏജൻസിക്ക് നിയമസഭക്കുള്ളിൽ തെളിവെടുപ്പും മൊഴിയെടുപ്പും നടത്താൻ അനുമതി നൽകുന്നത് പുതിയൊരു കീഴ്വക്കത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

വാച്ച് ആൻഡ് വാർഡാണ് നിയമസഭയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത്. നിയമസഭ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാലാണ് ഇക്കാര്യത്തിൽ തീരുമാനമാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസിന്‍റെ നടപടിയിൽ പ്രതിപക്ഷം കടുത്ത അസംതൃപ്തിയിലാണ്.

Tags:    
News Summary - Evidence may not be allowed to be taken within the Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.