കൽപ്പറ്റ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്ന് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ തിരുവനന്തപുരത്തുവെച്ച് ജാനു സുരേന്ദ്രനിൽനിന്ന് 10ലക്ഷം രൂപ വാങ്ങിെയന്നാണ് ആരോപണം.
സി.കെ. ജാനുവിന്‍റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് ആരോപണവുമായി രംഗത്തെത്തിയത്. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചാണ് പണം കൈമാറ്റം നടത്തിയതെന്നും പ്രസീത ആരോപിച്ചിരുന്നു. തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ആരോപണം ഉന്നയിച്ച പ്രസീതയെ വെല്ലുവിളിച്ച ജാനു തെളിവുകൾ ഉെണ്ടങ്കിൽ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച് പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവർ കൂടുതൽ തെളിവുകൾ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തയാറാെണന്നും ജാനു പറഞ്ഞു.
കെ. സുരേന്ദ്രനിൽനിന്ന് ജാനു 40 ലക്ഷം രൂപയാണ് വാങ്ങിയതെന്ന ആരോപണവുമായി ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്‍റെ ആരോപണവും അടിസ്ഥാന രഹിതമാണെന്നും തെളിവുെണ്ടങ്കിൽ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേർത്തു.
അതേസമയം സി.കെ. ജാനുവിന് വ്യക്തിഗത ആവശ്യത്തിനായി പണം നൽകിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസീത തന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായും സംസാരിച്ചിരുന്നു. സംഭാഷണം മുഴുവൻ ഓർത്തുവെക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രസീത പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം ശബ്ദരേഖ ഒരു തരത്തിലും എഡിറ്റ് ചെയ്തിട്ടില്ലെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും പ്രസീത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.