തിരുവനന്തപുരം: സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് മുമ്പാകെയുള്ള കേസിൽ അന്തിമ വിധി വരുംവരെ സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പാക്കരുതെന്ന് സംവരണ സമുദായ മുന്നണി.
പ്രഫഷനൽ കോഴ്സുകളിലും ഹയർ സെക്കൻഡറി പ്രവേശനത്തിലും മുന്നാക്ക സംവരണത്തിെൻറ മറവിൽ നടന്ന സംവരണ അട്ടിമറിയിൽ പ്രതിഷേധിച്ച് നടത്തിയ സെക്രേട്ടറിയറ്റ് ധർണയിലാണ് സംവരണ സമുദായങ്ങളുടെ കൂട്ടായ്മയായ മുന്നണി ആവശ്യം ഉന്നയിച്ചത്. മുപ്പതോളം സംവരണ സമുദായങ്ങളുടെ നേതാക്കൾ പങ്കെടുത്തു.
ഇൗ വർഷം മുതൽ എം.ബി.ബി.എസ്, എൻജിനീയറിങ് ഉൾപ്പെടെ കോഴ്സുകളിലെ മുന്നാക്ക സംവരണം കോടതി വിധി വരുംവരെ നിർത്തിെവക്കണം. മുന്നാക്ക വിഭാഗത്തിനുള്ള സംവരണം മൊത്തം സീറ്റുകളുടെ പത്ത് ശതമാനമായി നിശ്ചയിക്കുന്ന നടപടി നിലവിലെ സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം മാത്രമേ കേരളത്തിലും നടപ്പാക്കാവൂ. പിന്നാക്ക വിഭാഗങ്ങൾക്ക് മേൽതട്ട് (ക്രീമിലെയർ) പരിധി നിശ്ചയിച്ച് സംവരണത്തിൽനിന്ന് ഒഴിവാക്കിയത് കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരമാണ്. മുന്നാക്ക സംവരണത്തിലും അത് പാലിക്കണം.
സംവരണ സമുദായ മുന്നണി പ്രസിഡൻറ് വി. ദിനകരൻ (ധീവര സഭ), ജനറൽ സെക്രട്ടറി എൻ.കെ. അലി (മെക്ക), എസ്. കുട്ടപ്പൻ ചെട്ടിയാർ (എം.ബി.എസ്.എഫ്), ബി. സുഭാഷ് ബോസ് (കേരള മൺപാത്ര നിർമാണ സമുദായ സഭ), ടി.ജി. ഗോപാലകൃഷ്ണൻ നായർ (കേരള വെളുത്തേടത്ത് നായർ സമാജം), ഷാജി ജോർജ് (കെ.ആർ.എൽ.സി), വി.വി. കരുണാകരൻ(പത്മശാലിയ സംഘം), ബീമാപള്ളി റഷീദ് (മുസ്ലിം ലീഗ്), വി.ആർ. ജോഷി, ജഗതി രാജൻ (ഈഴവാത്തി കാവുതീണ്ടി സമുദായം), ഡി. ദേവപ്രസാദ് (നാടാർ മഹാജന സംഘം), അഡ്വ. ഷാജി പയ്യന്നൂർ (എം.ബി.സി.എഫ്), പ്രഫ. ഇ. അബ്ദുൽ റഷീദ് (മെക്ക), സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി), കെ.പി. ചെല്ലപ്പൻ, ഡോ. രാജേന്ദ്രൻ (തണ്ടാർ മഹാജന സഭ), വയലപ്ര നാരായണൻ (യാദവ സഭ), ശശിധരൻ പിള്ള (ചെട്ടി മഹാസഭ), അഡ്വ. രവീന്ദ്രൻ (വടുക സമുദായ സാംസ്കാരിക മുന്നണി), കെ.കെ. സുധാകരൻ (ഗണക കണിശ സഭ), എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ (വണിക വൈശ്യ സംഘം), പി.കെ. അശോകൻ (ചവളർ സൊസൈറ്റി), വി.എ. ബാലകൃഷ്ണൻ (പണ്ഡിതറ മഹാസഭ), മുരുകതേവർ (തേവർ സംഘം), അഡ്വ. സുരേഷ് (എഴുത്തച്ഛൻ സമാജം), മണിമല സുരേന്ദ്രൻ (വിൽക്കുറുപ്പ് മഹാ സഭ), ഫാ. ആൻറണി ജോർജ് (ലത്തീൻ കത്തോലിക്ക), ആൻറണി ജോസഫ് (ലാറ്റിൻ കാത്തലിക് അസോസിയേഷൻ), ഡോ. ഷാജികുമാർ (ഗണക മഹാസഭ), ആർ. ശങ്കർ റെഡ്യാർ (റെഡ്യാർസ് ഫെഡറേഷൻ), എ. കൃഷ്ണൻകുട്ടി (യാദവ സഭ), വിഷ്ണു ഹരി (വിശ്വകർമ സംഘം) തുടങ്ങിയവർ സംസാരിച്ചു.
മുന്നണി രക്ഷാധികാരിയും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി ഒാൺലൈനായി സംസാരിച്ചു. വെൽഫെയർ പാർട്ടി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ, പോപുലർ ഫ്രണ്ട്, ഫ്രറ്റേണിറ്റി മൂവ്മെൻറ് തുടങ്ങിയ സംഘടനകളും ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.