എറണാകുളം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന മുൻ സി.ഐ തൂങ്ങി മരിച്ച നിലയിൽ. മലയൻകീഴ് മുൻ സി.ഐയും നെടുമങ്ങാട് സ്വദേശിയുമായ എ.വി. സൈജുവാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ചത്. വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. ഇയാളുടെ മുൻകൂർ ജാമ്യം ഹൈകോടതി ഇന്നലെ റദ്ദാക്കിയിരുന്നു.
കാട്ടാക്കട സി.ഐയായിരുന്ന സമയത്താണ് സൈജു പീഡനക്കേസിൽ പ്രതിയാകുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് സൈജുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, വ്യാജരേഖ ചമച്ചാണ് മുൻകൂർ ജാമ്യം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ ഹൈകോടതി ജാമ്യം റദ്ദാക്കി.
ഇരയുമായി ഒത്തുതീർപ്പിലായെന്ന തരത്തിലുള്ള വ്യാജരേഖയാണ് മുൻകൂർ ജാമ്യം ലഭിക്കാനായി സൈജു കോടതിയിൽ സമർപ്പിച്ചത്. കൃത്രിമ രേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് സൈജുവിനെ അറസ്റ്റ് ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.