തിരുവനന്തപുരം: ബാറുകളിലും ബിയർ, വൈൻ പാർലറുകളിലും വിൽപന നടത്തുന്ന മദ്യത്തിെൻറ വിലയിലും ഗുണനിലവാരത്തിലും വ്യത്യാസമുണ്ടെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പല മെഡിക്കൽസ്റ്റോറുകളിലൂടെയും മയക്കുഗുളികകളുടെ വിപണനം കൂടുന്നതായും പരാതിയുണ്ട്.
ബാറുകൾ, ബിയർ, വൈൻ പാർലറുകൾ എന്നിവിടങ്ങളിൽ ഒരേ ബ്രാൻഡിലെ മദ്യത്തിനും ബിയറിനും ഒരേ ക്ലാസിഫിക്കേഷനുള്ള ബാറുകളിൽ വ്യത്യസ്തമായ രീതിയിലാണ് തുക ഇൗടാക്കുന്നതെന്നാണ് പ്രധാന പരാതി. ഇക്കാര്യങ്ങൾ ഇതുവരെ എക്സൈസ് വകുപ്പ് പരിശോധിച്ചിരുന്നില്ല. ക്ലാസിഫിക്കേഷനനുസരിച്ച സൗകര്യങ്ങൾ ബാറുകൾക്കുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങളും മിക്കയിടങ്ങളിലും പാലിക്കുന്നുമില്ല.
ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു.വിദ്യാർഥികൾ ഉൾപ്പെടെ വലിയ സംഘം ലഹരിഗുളികകൾക്ക് അടിമയായിട്ടുണ്ടെന്നാണ് എക്സൈസ് വിലയിരുത്തൽ. ഇത്തരം ഗുളികകൾ വിൽപന നടത്തരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതു മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് എക്സൈ് വൃത്തങ്ങൾ പറഞ്ഞു. ഡ്രഗ് ഇൻസ്പെക്ടർമാരുടെ സഹായത്തോടെ ഇവിടങ്ങളിൽ വ്യാപക പരിശോധന നടത്താനാണ് എക്സൈസിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.