മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കണമെന്ന്​ ശിപാർശയുമായി എക്​സൈസ്​

കൊച്ചി: സംസ്ഥാനത്തെ മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കണമെന്ന ശിപാർശയുമായി എക്​സൈസ്​. മദ്യക്കടകളുടെ എണ്ണം കുറയുന്നത്​ തിരക്ക്​ വർധിക്കാൻ കാരണമാവുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ എക്​സൈസ്​ നടപടി. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാറിന്​ ശിപാർശ നൽകിയതായി എക്​സൈസ്​ അറിയിച്ചു.

തൃശൂരിലെ മദ്യക്കടയിലെ തിരക്ക്​ സംബന്ധിച്ച ഹരജി പരിഗണിക്കു​േമ്പാഴാണ്​ ഹൈകോടതിയിൽ എക്​സൈസിന്‍റെ സത്യവാങ്​മൂലം. തൃശൂരിലെ ബെവ്​കോ ഔട്ട്​ലെറ്റ്​ ജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്​ ആരോപിച്ചാണ്​ ഹൈകോടതിയിൽ കേസ്​ നൽകിയത്​. നേരത്തെ ബെവ്​കോ ഔട്ട്​ലെറ്റുകളിലെ തിരക്ക്​ സംബന്ധിച്ച കേസിലും എക്​സൈസ്​ സമാനനിലപാട്​ സ്വീകരിച്ചിരുന്നു.

ബാറുകൾ തുറന്നതിന്​ ശേഷം ബെവ്​കോ ഔട്ട്​ലെറ്റുകളിലെ ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Excise with recommendation to increase the number of liquor stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.