കണ്ടെയ്‌ൻമെൻറ്​ സോണിൽനിന്ന്​ ഒഴിവാക്കി; ഗുരുവായൂരിൽ 1500 പേർക്ക് ദർശനാനുമതി

ഗുരുവായൂർ: ക്ഷേത്ര നഗരിയെ കണ്ടെയ്‌ൻമെൻറ്​ സോണിൽനിന്ന്​ ഒഴിവാക്കി. ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ബുധനാഴ്ച മുതൽ 1500 പേർക്ക് ദർശനത്തിന് അനുമതി. ഭക്തരെ നാലമ്പലത്തിലേക്ക്​ പ്രവേശിപ്പിക്കില്ല. കൊടിമരത്തിന് സമീപം വാതിൽമാടത്തിനരികിൽനിന്ന്​ മാത്രമെ ദർശനം നടത്താൻ അനുമതിയുള്ളൂ. കിഴക്കേ ഗോപുര വാതിലിലൂടെ കടന്ന് കൊടിമരത്തിനടുത്ത് ബലിപീഠത്തിനുമുന്നിൽനിന്ന് ദർശനം നടത്തിയ ശേഷം ഇടത്തോട്ടുതിരിഞ്ഞ് അയ്യപ്പ ക്ഷേത്രം വഴി ചുറ്റമ്പലം വലംവെച്ച് പടിഞ്ഞാറെ ഗോപുരകവാടം വഴിയോ ഭഗവതി ക്ഷേത്രവാതിൽ വഴിയോ പുറത്തുകടക്കാം.

തദ്ദേശവാസികൾ, ദേവസ്വം ജീവനക്കാർ, പെൻഷൻകാർ, പാരമ്പര്യ ജീവനക്കാർ, പൊലീസ് എന്നിവർക്ക് കിഴക്കേ നടയിൽ ഇഫർമേഷൻ സെൻററിൽനിന്ന് പ്രത്യേക പാസ് വാങ്ങി ദർശനം നടത്തുന്നതിനും സൗകര്യമൊരുക്കും. കോവിഡ് പരിശോധനയിൽ നെഗറ്റിവായ ജീവനക്കാരെ മാത്രമേ ക്ഷേത്രത്തിൽ ജോലിചെയ്യാൻ അനുവദിക്കൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 11നാണ് ക്ഷേത്രം ഉൾപ്പെട്ട ഇന്നർ റിങ് റോഡ് കണ്ടെയ്‌ൻമെൻറ്​ സോണാക്കിയത്.

Tags:    
News Summary - Excluded from the Containment Zone; 1500 people allowed to visit Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.