നിര്‍ധന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ: വീണ്ടും കൈകോർത്ത് ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും

കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും രണ്ട് വർഷമായി തുടർന്നുവരുന്ന ചികിത്സാ സഹായ പദ്ധതി 2023-24 കാലയളവിലേക്ക് കൂടി തുടരാൻ ധാരണ. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എൺപതോളം രോഗികൾക്ക് ചികിത്സ സഹായം ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

ഏരിയ കോഓഡിനേറ്റര്‍മാര്‍ മുഖേന സ്വീകരിക്കുന്ന ചികിത്സ അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക. ഇഖ്‌റ ഹോസ്പിറ്റര്‍ എം.ഡി ഡോ. പി.സി അന്‍വര്‍, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമര്‍ ആലത്തൂർ, അസിസ്റ്റന്റ് സെക്രട്ടറി ഫവാസ്, പ്രോജക്റ്റ് ഡയറക്ടര്‍ പി.പി ഹനീഫ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - Expert treatment for needy patients: Iqra Hospital and Baithussakath Kerala reach an agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.