എടക്കര: മാലിന്യക്കുഴിയില്‍ തീയിട്ടതിനെ തുടര്‍ന്ന് വന്‍ ശബ് ദത്തോടെയുള്ള സ്ഫോടനം ജനങ്ങളെ പരിഭ്രാന്തരാക്കി. ചാത്തംമുണ്ട അംഗന്‍വാടിക്ക് സമീപമുള്ള വീടിനോടുചേര്‍ന്ന മാലിന്യം തള്ളുന്ന കുഴിയില്‍ തീയിട്ടപ്പോഴാണ് വന്‍ ശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
എടക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീടും പറമ്പും. മണ്ണടിഞ്ഞ് മൂടിയ പഴയ കിണറിലാണ് വര്‍ഷങ്ങളായി മാലിന്യം തള്ളിയിരുന്നത്. രാവിലെ ഒമ്പത് മണിയോടെ എത്തിയ സ്ഥലമുടമ മാലിന്യക്കുഴിയില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടതോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. അയല്വീടുകളിലുള്ളവരെല്ലാം ശബ്ദം കേട്ടതായി ജനങ്ങള്‍ പറയുന്നു. വിവരമറിഞ്ഞ് പോത്തുകല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.