പൂനൂർ: കേളോത്ത് എൽ.പി സ്കൂളിനടുത്ത് ഇരുമ്പോത്തിങ്കൽ വയലിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെ തുടർന്ന് അധികൃതർ പരിശോധന നടത്തി. ബാലുശ്ശേരി പൊലീസും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം വൈകീട്ടാണ് ഇരുമ്പോത്തിങ്കൽ തോട്ടിൽ തൊഴിലുറപ്പ് തൊഴിലാളികൾ തടയണ നിർമിച്ചുകൊണ്ടിരിക്കെ ഏതാനും മീറ്റർ അകലെ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.
തുടർന്ന് പുകപടലവും വീടുകളിൽ കുലുക്കവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. തലേദിവസം ശക്തമായ മഴ പെയ്ത് വയലിൽ വെള്ളം നിറഞ്ഞിരുന്നു. പിറ്റെ ദിവസം വെള്ളം വറ്റിയ സ്ഥലത്താണ് ആളുകൾ നോക്കി നിൽക്കെ സ്ഫോടനം നടന്നത്. പ്രദേശത്ത് മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം ഉണ്ടാവാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പടക്കം പോലെയുള്ള വീര്യം കുറഞ്ഞ വസ്തുവാണ് പൊട്ടിയത് എന്നാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.