തിരുവനന്തപുരം: മലയാള ചരിത്ര ഗവേഷകനും അധ്യാപകനും നോവലിസ്റ്റുമായ ഡോ.എസ്.കെ. വസന്തന് എഴുത്തച്ഛൻ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കാണ് എഴുത്തച്ഛൻ പുരസ്‌കാരം നൽകുന്നത്. ഇടപ്പള്ളി കരുണാകര മേനോന്റേയും തത്തംപിള്ളി സരസ്വതി അമ്മയുടെയും മകനായി 1935 നവംബർ 17 ന് ഇടപ്പള്ളിയിലാണ് ഡോ.എസ്.കെ. വസന്തൻ ജനിച്ചത്.
ഇടപ്പള്ളിയിലും എറണാകുളത്തുമായാണ് വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളജിലും പിന്നീട് സംസ്കൃത സർവകലാശാലയിലും അധ്യാപകനായിരുന്നു. ഇപ്പോൾ മലയാള പഠന ഗവേഷണ കേന്ദ്രത്തിൽ സേവനമനുഷ്ടിക്കുന്നു.
ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ൽ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ൽ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരജേതാവുമായിരുന്നു. കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്കാരചരിത്രനിഘണ്ടു, നമ്മൾ നടന്ന വഴികൾ എന്നിവയാണ് പ്രധാന കൃതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.