കൊല്ലം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പെങ്കടുക്കാതിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിമർശവുമായി യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ മഹേഷ്. രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പെങ്കടുക്കാതിരുന്നത് മണ്ടത്തരമായെന്നും ഹൈക്കമാൻഡ് എടുത്ത നല്ല തീരുമാനമാണ് പുതിയ ഡി.സി സി പ്രസിഡൻറുമാരുടെ നിയമനമെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടി യോഗത്തിൽ സംബന്ധിക്കാതിരുന്നyത്, അദ്ദേഹം പാര്‍ട്ടിയെക്കാള്‍ മുന്‍ഗണന മറ്റുകാര്യങ്ങൾക്ക് നൽകുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളോ, പ്രവര്‍ത്തകരോ അദ്ദേഹത്തെയോ സര്‍ക്കാരിനെയോ പിന്നില്‍ നിന്ന് കുത്തുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തില്ല. തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പേരിലും മൂന്ന് നേതാക്കന്മാരെയും ആരും പഴി പറഞ്ഞില്ലെന്നും മഹേഷ് ഓര്‍മ്മപ്പെടുത്തുന്നു.
ഉമ്മൻചാണ്ടി പറയുന്നവര്‍ മാത്രമാണ് കഴിവും യോഗ്യതയും ഉള്ളവരെന്ന് കരുതരുതെന്നും സി.ആർ മഹേഷ് പരാമർശിക്കുന്നു.
അതേസമയം, ഫേസ്ബുക്ക് പരാമര്‍ശം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ മഹേഷ് തന്റെ പോസ്റ്റ് പിന്‍വലിച്ച് നിലപാടും തിരുത്തി. ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി പരിപൂര്‍ണമാകുകയുള്ളൂയെന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നും അതെ ചൊല്ലി അന്തരീക്ഷം കൂടുതല്‍ കലുഷിതമാകാതിരിക്കാൻ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും മഹേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.