കൊച്ചി: ഒരു പാർട്ടിയുടെ പ്രതിനിധിയായി തദ്ദേശ സ്ഥാപനത്തിലേക്ക് വിജയിച്ചുവരുന്ന വ്യക്തി ആ പാർട്ടിയുടെ നിർദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യപരമായ അധാർമികതയെന്ന് ഹൈകോടതി. പാർട്ടിയുടെ അംഗമായി തുടരുേമ്പാൾ മാത്രമേ പാർട്ടിയോടുള്ള കൂറും തുടരാനാവൂവെന്ന് മനസ്സിലാക്കാതെ തത്ത്വദീക്ഷയില്ലാത്ത നടപടി അംഗത്തിൽ നിന്നുണ്ടായാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തിരുവല്ല നഗരസഭാധ്യക്ഷൻ കെ.വി. വർഗീസിനെ അയോഗ്യനാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ശരിെവച്ചാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്.
2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം രണ്ടര വർഷം വീതം പങ്കിട്ടെടുക്കാനാണ് കോൺഗ്രസും കേരള കോൺഗ്രസും തീരുമാനിച്ചിരുന്നത്.
ഇതിൽ കോൺഗ്രസിെൻറ ഉൗഴത്തിൽ 15 മാസം കെ.വി. വർഗീസും ശേഷിക്കുന്ന 15 മാസം ആർ. ജയകുമാറും ചെയർമാൻ സ്ഥാനം വഹിക്കണമെന്നായിരുന്നു പാർട്ടി നിർദേശം.
എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വർഗീസ് മാറാൻ തയാറായില്ല. രാജിവെക്കാൻ നിർദേശം നൽകിയിട്ടും ചെയ്തില്ല. ഇതിനിടെ വർഗീസിനെതിരെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകി. എന്നാൽ, അതിന് അനുകൂലമായി തനിക്കെതിരെ തന്നെ വർഗീസ് വോട്ട് ചെയ്തെങ്കിലും ഒട്ടേറെ അംഗങ്ങൾ വിട്ടുനിന്നതിനാൽ പരാജയപ്പെട്ടു.
തുടർന്ന് രാജിവെക്കാൻ ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് പ്രസിഡൻറ് കത്ത് നൽകിയെങ്കിലും നിരസിച്ചു.
തുടർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. പാർട്ടിയുടെ നിർദേശം പാലിക്കാതിരുന്നത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമീഷൻ വർഗീസിനെ അയോഗ്യനാക്കിയത്. ഇതിനെതിരെ ഹൈകോടതി സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും കമീഷൻ ഉത്തരവ് ശരിവെക്കുകയായിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.