Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിച്ചശേഷം പാർട്ടി...

ജയിച്ചശേഷം പാർട്ടി നിർദേശം പാലിക്കാത്തത് അധാർമികത –ഹൈകോടതി

text_fields
bookmark_border
ജയിച്ചശേഷം പാർട്ടി നിർദേശം പാലിക്കാത്തത് അധാർമികത –ഹൈകോടതി
cancel

കൊ​ച്ചി: ഒ​രു പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ലേ​ക്ക്​ വി​ജ​യി​ച്ചു​വ​രു​ന്ന വ്യ​ക്തി ആ ​പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​ധാ​ർ​മി​ക​ത​യെ​ന്ന്​ ഹൈ​കോ​ട​തി. പാ​ർ​ട്ടി​യു​ടെ അം​ഗ​മാ​യി തു​ട​രു​​േ​മ്പാ​ൾ മാ​ത്ര​മേ​ പാ​ർ​ട്ടി​യോ​ടു​ള്ള കൂ​റും തു​ട​രാ​നാ​വൂ​വെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​തെ ത​ത്ത്വ​ദീ​ക്ഷ​യി​ല്ലാ​ത്ത ന​ട​പ​ടി അം​ഗ​ത്തി​ൽ നി​ന്നു​ണ്ടാ​യാ​ൽ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​വി. വ​ർ​ഗീ​സി​നെ അ​യോ​ഗ്യ​നാ​ക്കി​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്​ ശ​രി​െ​വ​ച്ചാ​ണ് ഡി​വി​ഷ​ൻ​ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്.

2015ലെ ​ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം ര​ണ്ട​ര വ​ർ​ഷം വീ​തം പ​ങ്കി​ട്ടെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സും തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ഇ​തി​ൽ കോ​ൺ​ഗ്ര​സി​െൻറ ഉൗ​ഴ​ത്തി​ൽ 15 മാ​സം കെ.​വി. വ​ർ​ഗീ​സും ശേ​ഷി​ക്കു​ന്ന 15 മാ​സം ആ​ർ. ജ​യ​കു​മാ​റും ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി നി​ർ​ദേ​ശം.

എ​ന്നാ​ൽ, കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വ​ർ​ഗീ​സ് മാ​റാ​ൻ ത​യാ​റാ​യി​ല്ല. രാ​ജി​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ചെ​യ്​​തി​ല്ല. ഇ​തി​നി​ടെ വ​ർ​ഗീ​സി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ യു.​ഡി.​എ​ഫ്​ നോ​ട്ടീ​സ്​ ന​ൽ​കി. എ​ന്നാ​ൽ, അ​തി​ന്​ അ​നു​കൂ​ല​മാ​യി ത​നി​ക്കെ​തി​രെ ത​ന്നെ വ​ർ​ഗീ​സ്​ വോ​ട്ട്​ ചെ​യ്​​തെ​ങ്കി​ലും ഒ​​ട്ടേ​റെ അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്​ രാ​ജി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ജി​ല്ല കോ​ൺ​​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ലും നി​ര​സി​ച്ചു.

തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​ത് കൂ​റു​മാ​റ്റ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ക​മീ​ഷ​ൻ വ​ർ​ഗീ​സി​നെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ക​മീ​ഷ​ൻ ഉ​ത്ത​ര​വ്​ ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtthiruvalla
News Summary - Failure to follow party instructions after victory is immoral - High Court
Next Story