കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ 10 കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ നിർദേശം നൽകി. ട്രൈബ്യുണൽ ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
രണ്ടു കായലുകളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിൽ അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. തണ്ണീർ തടം കൂടിയായ കായലുകളുടെ ചുറ്റുമുള്ള മാലിന്യം സംസ്കരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ട്രൈബ്യുണൽ ചൂണ്ടിക്കാട്ടി . പരിസ്ഥിതി പ്രവർത്തകനായ കെവി ഹരിദാസ് സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.