തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് വെള്ളിയാഴ്ച കേൻറാൺമെൻറ് എസ്.എച്ച്.ഒ ബി.എം. ഷാഫി അപേക്ഷ നൽകിയത്.
വ്യാഴാഴ്ച സി.ഐയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാക്കനാട്ടെ ജില്ല ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേരള ഐ.ടി ഇന്‍ഫ്രാ സ്ട്രെക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.എൽ) എം.ഡി ജയശങ്കർ പ്രസാദിെൻറ പരാതിയിൽ വ്യാജരേഖ ചമക്കൽ, പണം തട്ടൽ എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. സ്പെയ്സ് പാർക്കിലെയും ഐ.ടി വകുപ്പിലെയും ജോലിക്കായി സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ ബി.കോമിൽ ബിരുദം കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകളാണ് ജോലിക്ക് കയറാൻ സ്വപ്ന ഹാജരാക്കിയത്. അന്വേഷണത്തിൽ സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിന് കീഴിലുള്ള കോളജുകളിലോ ബി.കോം കോഴ്സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.