സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല -ഇ.ടി. മുഹമ്മദ് ബഷീർ

മലപ്പുറം: സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി ഉൾപ്പെടെയുള്ള ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ. വിവാദങ്ങൾ ഉണ്ടാക്കുക എന്നത് പലരുടെയും താൽപര്യമാണെന്നും ഇ.ടി വ്യക്തമാക്കി.

രാജ്യത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ എല്ലാവരും വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ ബി.ജെ.പി ഒരിക്കലും തിരികെ വരരുതെന്നും പിണറായി സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകണമെന്നുമാണ് ജനങ്ങളുടെ വികാരമെന്നും ഇ.ടി വ്യക്തമാക്കി.

ജനങ്ങളെ കാണുമ്പോൾ പോസിറ്റീവ് എനർജിയാണ് ഉണ്ടാകുന്നത്. മികച്ച ഭൂരിപക്ഷത്തിൽ മലപ്പുറത്ത് നിന്ന് വിജയിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Fake phone call in Samasta's name won't affect election -ET Muhammed Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.