കോട്ടയം: ഹലാല്‍ ഭക്ഷണത്തിനും ബാങ്കുവിളിക്കും എതിരെ കേരള ഇൻറർ ചര്‍ച്ച് ലൈറ്റ് കൗണ്സിലിേൻറതായി പ്രചരിക്കുന്ന പ്രസ്താവനകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വ്യാജപ്രസ്താവനകൾ നിഷേധിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും െലയ്റ്റി കോൺഫറൻസും രംഗത്തുവന്നതോടെയാണ് ആഭ്യന്തര വകുപ്പിെൻറ നിർദേശത്തെ തുടർന്ന് ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്. കോട്ടയം കേന്ദ്രീകരിച്ച് ചിലർ ഇത്തരത്തിൽ വ്യാജനോട്ടീസ് പ്രചരിപ്പിച്ചിരുന്നതായി നേരേത്ത കണ്ടെത്തിയിരുന്നു. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. നോട്ടീസ് വ്യാജമാണെന്നും ഫോണ്‍ നമ്പര്‍പോലും രേഖെപ്പടുത്തിയിട്ടില്ലെന്നും സഭകളുടെ പേരിൽ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൗൺസിൽ ഓഫ് ചർച്ചസും ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ പേരുകളിലെ വ്യാജ ഐ.ഡികളിലൂടെയും ഗ്രൂപ്പുകളിലുടെയും സമൂഹ മാധ്യമങ്ങളില്‍ മുസ്ലിം വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. മുമ്പ് ലവ് ജിഹാദിെൻറ പേരിലും ഇത്തരത്തിൽ വ്യാജപ്രചാരണം സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.