ശ്രീകാര്യം (തിരുവനന്തപുരം): ജാതി വിവേചനങ്ങളോട് പടവെട്ടി ലോകമറിയുന്ന സാമ്പത്തിക വിദഗ്ധനും അധ്യാപകനും ദലിത് ചിന്തകനുമായി മാറിയ ഡോ.എം. കുഞ്ഞാമന് കേരളം വിടയോതി. ഭൗതികദേഹം തിങ്കളാഴ്ച വൈകീട്ട് നാലോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. മരണാനന്തര ചടങ്ങുകൾ പാടില്ലെന്ന് കുഞ്ഞാമൻ നിഷ്കർഷിച്ചിട്ടുള്ളതിനാൽ ലളിത ചടങ്ങുകളോടെയായിരുന്നു സംസ്കാരം.
1949 ഡിസംബർ മൂന്നിന് ജനിച്ച കുഞ്ഞാമന് തന്റെ 75ാം പിറന്നാൽ ദിനത്തിലായിരുന്നു അന്ത്യം. മലപ്പുറത്ത് ചികിത്സയിലായിരുന്ന ഭാര്യ ഡോ. രോഹിണിയും ബന്ധുക്കളും മെഡിക്കൽ കോളജിലെത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി.
രാവിലെ 11ഓടെ ശ്രീകാര്യം വെഞ്ചാവോട്ടെ വീട്ടിലെത്തിച്ചു. അമേരിക്കയിലുള്ള മകൾ അഞ്ജനക്ക് എത്താനായില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രമേശ് ചെന്നിത്തല എം.എൽ.എ, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷഫ്രിൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.