വേങ്ങര: ഒടുവിൽ, കാരാട്ട് അരുൺകുമാറിന് ചക്രക്കസേരയുടെ സഹായത്താൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നു. 'എനിക്കിനി നടക്കാം'മുറിഞ്ഞുപോകുന്ന സംസാരത്തിനിടയിൽ അരുൺകുമാർ പറഞ്ഞു. ജന്മനാ കാലുകൾ തളരുകയും സംസാരശേഷി ഇല്ലാത്തതുമായ ഭിന്നശേഷിക്കാരനായ ഈ കർഷകൻ ഇന്ന് നാടിെൻറ അഭിമാനമാണ്.
ചെറുപ്പം മുതലേ മണ്ണിനോടു പടവെട്ടുന്ന 52കാരനായ അരുൺകുമാറിെൻറ കഥ ഊരകം കൃഷി ഓഫിസർ പി.എം. ഹൈറുന്നീയിലൂടെയാണ് പുറം ലോകമറിയുന്നത്. രണ്ട് ആഴ്ച മുമ്പ് സംസ്ഥാന കൃഷിവകുപ്പ് ഇദ്ദേഹത്തെ ആദരിച്ച് അവാർഡ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നുള്ള കാരുണ്യ പ്രവർത്തകൻ അസ്ലം മക്കിയാടത്താണ് അരുണിനുള്ള ഇലക്ട്രിക് വീൽ ചെയറുമായി എത്തിയത്. വീൽ ചെയറിൽ സഞ്ചാരം പഠിക്കാൻ തുടങ്ങിയ അരുണിെൻറ യാത്ര വീടിെൻറ മുറ്റത്തും മുന്നിലെ റോഡിലും മാത്രമാണ്. ഏതാനും ദിവസത്തിനകം ഒറ്റക്ക് സഞ്ചരിക്കാനുള്ള പ്രാപ്തി നേടാനുള്ള ശ്രമത്തിലാണ് അരുൺ കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.