പുൽപള്ളി: കടബാധ്യതയെ തുടർന്ന് വയനാട്ടിലെ പുൽപള്ളിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. കുറിച്ചിപ്പറ്റ മാനിക്കാട് രാമദാസാണ് (58) ജീവനൊടുക്കിയത്. വീടിനോടു ചേർന്ന തോട്ടത്തിൽ ചൊവ്വാഴ്ച രാവിലെ വിഷം ഉള്ളിൽചെന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുൽപള്ളി അർബൻ ബാങ്ക്, പിന്നാക്ക വികസന കോർപറേഷൻ, സ്വാശ്രയ സംഘങ്ങൾ എന്നിവിടങ്ങളിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു പുറമെ തമിഴ്നാട്ടിൽനിന്നുള്ള നാടൻ പലിശക്കാരിൽനിന്നും പണം വാങ്ങിയിട്ടുണ്ട്.
വനാതിർത്തിയോട് ചേർന്ന് 20 സെേൻറാളം സ്ഥലം മാത്രമേ ഇവർക്കുള്ളൂ. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗോകുൽ, രാഹുൽ, നീതു. മരുമകൻ: രാംദാസ്. ഒന്നര മാസത്തിനിടെ ഇവിടെ മൂന്നു കർഷകരാണ് കടബാധ്യതമൂലം ജീവനൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.