തേഞ്ഞിപ്പലം: കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ഒറ്റക്കാലിൽ ഷഫീഖ് പാണക്കാടൻ ഡൽഹിയിലെത്തി. ജനുവരി 11നാണ് യാത്ര പുറപ്പെട്ടത്. സമരമുഖത്ത് എത്തിയ ഷഫീഖിനെ പഞ്ചാബികൾ തലപ്പാവണിയിച്ച് സ്വീകരിച്ചു. താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതും അവരാണ്. ഭക്ഷ്യക്ഷാമമുണ്ടായാൽ ആദ്യം ബാധിക്കുന്നത് കേരളത്തെയാകുമെന്ന തിരിച്ചറിവിനാലാണ് തണുത്തുറയുന്ന കാലാവസ്ഥയിലും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം അണിചേരാനെത്തിയതെന്ന് ഷഫീഖ് പറഞ്ഞു.
ഡിഫറൻറ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ല ജനറൽ സെക്രട്ടറിയാണ്. കർഷകസമരത്തിന് പിന്തുണയുമായി ദിവസങ്ങൾക്ക് മുമ്പ് ഊന്നുവടിയുടെ സഹായത്താൽ ഇദ്ദേഹം വയനാട് ചുരം നടന്ന് കയറിയിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ട് സംഘടിപ്പിച്ച പൗരത്വ സമരത്തിന് 30 കിലോമീറ്റർ നടന്ന് ഐക്യദാർഢ്യവും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.