കൊല്ലം: ഫസൽ വധക്കേസിലെ പുതിയ വെളിപ്പെടുത്തൽ സി.പി.എം-പാലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. പൊലീസ് മർദിച്ചാണ് സുബീഷിെനക്കൊണ്ട് ഇങ്ങനെ പറയിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫസൽ വധക്കേസിൽ ശരിയായ പ്രതികളെത്തന്നെയാണ് സി.ബി.െഎ പിടികൂടിയത്. ഇപ്പോഴെത്ത വാദങ്ങളൊന്നും നിലനിൽക്കുന്നതല്ല. മദ്യനയത്തിെൻറ പേരില്‍ സര്‍ക്കാറിനെതിരെ ഉണ്ടായിട്ടുള്ള ജനരോഷത്തെ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്.
സി.പി.എം നടത്തുന്ന ഈനീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. കള്ളപ്രചാരണങ്ങള്‍ വഴി സി.പി.എം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റുന്നു. സംസ്ഥാനത്താകെ സി.പി.എം പ്രവർത്തകർ അഴിഞ്ഞാടുകയാണ്. ബി.ജെ.പി, -ബി.എം.എസ് ഓഫിസുകളും കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നു. കേരളത്തിലെത്തിയ എല്‍.കെ. അദ്വാനിക്ക് നേരെവരെ അക്രമത്തിന് പദ്ധതിയിട്ടു. സീതാറാം യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.