നിക്ഷേപ തട്ടിപ്പ്: എം.സി. ഖമറുദ്ദീനെതിരെ രണ്ട് കേസുകൾ കൂടി

പയ്യന്നൂർ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ രണ്ട് കേസുകൾ കൂടി. മാട്ടൂൽ സ്വദേശികളായ അച്ചി ചില്ലമ്മൽ അബ്ദുൽ കരീം, എസ്.പി. മൊയ്തു എന്നിവരുടെ പരാതികളിലാണ് പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2015 മാർച്ചിൽ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പയ്യന്നൂർ ശാഖയിൽ നിക്ഷേപിച്ച 30 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് അബ്ദുൽ കരീമിന്‍റെ പരാതി. 17 ലക്ഷം രൂപ നിക്ഷേപിച്ചതിൽ 10 ലക്ഷം രൂപ തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് മൊയ്തുവിന്‍റെ പരാതിയിൽ പറയുന്നത്.

ജ്വല്ലറി ചെയർമാൻ എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പി.കെ. പൂക്കോയ തങ്ങൾ, ഹാരിസ് അബ്ദുൽ ഖാദർ എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചു നൽകിയില്ലെന്ന പരാതികളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ആഗസ്റ്റ് 27നാണ് നിക്ഷേപ തട്ടിപ്പിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. നിക്ഷേപരുടേതായി ലഭിച്ച 89 പരാതികൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.