കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതി പൂക്കോയ തങ്ങളുടെ അറസ്റ്റിന് വഴിവെച്ചത് ആഭ്യന്തര വകുപ്പിെൻറ 'താൽപര്യം' മറികടന്നുള്ള ക്രൈംബ്രാഞ്ച് നീക്കം. ഫാഷൻ ഗോൾഡിെൻറ ചെയർമാനായിരുന്ന മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി. ഖമറുദ്ദീെൻറ അറസ്റ്റോടെ സർക്കാറിനും സി.പി.എമ്മിനും കേസ് മതിയായി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിയെയും ക്ലിഫ് ഹൗസിനെയും പ്രതിക്കൂട്ടിലാക്കിയതോടെ പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭത്തെ നേരിടാനാണ് പൊളിഞ്ഞ ജ്വല്ലറി കൂട്ടുകച്ചവടത്തെ വലിയ കുംഭകോണമായി സർക്കാർ വളർത്തിയെടുത്തതെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു.
ഫാഷൻ ഗോൾഡ് ചെയർമാൻ എം.സി. ഖമറുദ്ദീനെ മൊഴിയെടുക്കാനെന്നപേരിൽ വിളിച്ചുവരുത്തി അന്നുതന്നെ അറസ്റ്റും രേഖപ്പെടുത്തി അദ്ദേഹത്തെ ജയിലിലേക്കയച്ചു. അതോടെ അന്വേഷണം നിലച്ചമട്ടായി. നാലു ജില്ലകളിലായി അഞ്ച് സംഘങ്ങളുണ്ടാക്കി വൻ സന്നാഹങ്ങളോടെ നടത്തിയ അന്വേഷണം അവസാനിപ്പിച്ചു. അതുവരെ പ്രക്ഷോഭങ്ങൾ നടത്തിയ സി.പി.എമ്മും മിണ്ടാതായി. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യുന്നതിന് സി.പി.എമ്മും അനുകൂലമായിരുന്നില്ല. കേസന്വേഷണത്തിനു മേൽനോട്ടം വഹിച്ച വിവേക് കുമാർ ഐ.പി.എസിനെ തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് സ്ഥലം മാറ്റി. എന്നാൽ, ചുമതല ആർക്കും കൈമാറിയില്ല. എല്ലാ അന്വേഷണ ഉദ്യോഗസ്ഥരും പല ലാവണങ്ങളിലായി. പുതിയ ജോലികൾ ഏറ്റെടുത്തു. ആഭ്യന്തര വകുപ്പിൽ നിന്നോ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്നോ നിർദേശങ്ങൾ കാര്യമായി വന്നില്ല. ക്രൈംബ്രാഞ്ചിെൻറ സമകാലിക അന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി ഫാഷൻ ഗോൾഡ് കേസ് മാറി.
എന്നാൽ, ക്രൈംബ്രാഞ്ച് കണ്ണൂർ മേഖല എസ്.പിയായി മൊയ്തീൻ കുട്ടി ചുമതലയേറ്റതോടെ കേസ് പുനരാരംഭിച്ചു. മൊയ്തീൻ കുട്ടിയുെട നേതൃത്വത്തിൽ ഡിവൈ.എസ്.പി എം. സുനിൽ കുമാറിെൻറ ചുമതലയിൽ അന്വേഷണ ഉദ്യോഗസ്ഥനായി ടി. മധുസൂദനനെ നിയമിച്ചു. പ്രതിയുടെ ബന്ധുക്കളുടെ 15ഓളം വീടുകളിൽ പലതവണ സന്ദർശിച്ചതോടെ നേപ്പാളിലുണ്ടായ പ്രതിക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അന്വേഷണം ശക്തമാക്കിയതിെൻറ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഭരണപക്ഷത്തിനു കീറാമുട്ടിയായി. വീടുകൾ കയറിയുള്ള അന്വേഷണം പാടില്ലെന്നും സമ്മർദമുണ്ടായി. ക്രൈംബ്രാഞ്ചിെൻറ മാനം രക്ഷിക്കാനുള്ള അന്വേഷണം ശക്തമാക്കിയതോടെ പ്രതി കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.