കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യപ്രതിയായ വൈദികൻ അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 3000 പേജുള്ള കുറ്റപത്രത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത വൈദികൻ നിലവിൽ റിമാൻഡിലാണ്. കേസിൽ ഉൾപ്പെട്ട മറ്റു ഒമ്പതു പേർ കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം നേടിയിരുന്നു.
കേസിലെ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രസിസിദ്ധീകരിച്ച സൂര്യ ടി.വി, മറുനാടൻ മലയാളി എന്നീ മാധ്യമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.