കോട്ടയം: ‘നിസ്സഹായാവസ്ഥയിലായ ഞങ്ങൾ ചെയ്യുന്നതിന് ഒരുപരിധിയുണ്ട്. സർക്കാറും സഭയും വേണ്ടരീതിയിൽ ഇടപെട്ട് മോചിപ്പിക്കുകയാണ് വേണ്ടത്. ആേരാഗ്യം തീർത്തും മോശവും ക്ഷീണിതനുമാണ്. കുടുംബാംഗങ്ങൾ എങ്ങനെയെങ്കിലും ഇടപെട്ട് രക്ഷിക്കണമെന്ന അപേക്ഷ ഏറെ വേദനേയാടെയാണ് കണ്ടത്’ ഫാ. ടോം ഉഴുന്നാലിലിെൻറ ബന്ധു ഷാജൻ തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. യമനിലെ ഏദനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിെൻറ വീഡിയോ ദൃശ്യം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യം വൈദികൻ ടോം ഉഴുന്നാലിലിേൻറതാണെന്ന് സ്ഥീകരിച്ചു. 14 മാസത്തിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന മൂന്നാമത്തെ വിഡിയോ സന്ദേശമാണിത്. 2016 ഡിസംബർ 26ന് രണ്ടാമത്തെ സന്ദേശം ലഭിച്ചപ്പോൾ കുടുംബയോഗം ചേർന്ന് പ്രതിനിധിസംഘത്തെ അബൂദബിയിലേക്ക് അയച്ചു. യമൻ ഉൾപ്പെടുന്ന പ്രദേശത്തിെൻറ ചുമതലയുള്ള അബൂദബി ബിഷപ് പോൾ ക്ലിൻറനെ ജനുവരിയിൽ നേരിൽകണ്ട് വിശദമായി സംസാരിച്ചു. ഇത് ശ്രദ്ധയിൽെപട്ടതിനാലാകാം കുടുംബാംഗങ്ങൾ അയച്ച സന്ദേശം കിട്ടിയെന്ന് ഫാദർ വിഡിയോയിലൂടെ പറയുന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് 11ഒാടെയാണ് വിവരമറിയുന്നത്. ചിത്രീകരണത്തിൽ യമനിലെ സ്ഥലം മാറിയോയെന്ന് സംശയമുണ്ട്. ബനിയൻ ധരിച്ച് നിലത്തിരിക്കുന്ന വൈദികെൻറ മടിയിലെ ബോർഡിൽ 2017 ഏപ്രിൽ 15 എന്നെഴുതിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് മോചനമുണ്ടാകുമെന്ന് അബൂദബി ബിഷപ് പറഞ്ഞതായി വാട്ട്സ്ആപ്പിലൂടെ വാർത്ത കണ്ടിരുന്നു. അതിൽ യമനിലെ സൻആയിലാണ് വൈദികനുള്ളതെന്ന സൂചനയും നൽകുന്നുണ്ട്. പുതിയ സന്ദേശം ലഭിച്ച സാഹചര്യത്തിൽ ബന്ധുക്കളുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യമൻ ആസ്ഥാനമായ ഒാൺലൈൻ വാർത്തപോർട്ടലിലാണ് വൈദികൻ സംസാരിക്കുന്ന വിഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. ‘കുടുംബാംഗങ്ങൾ അയച്ച സന്ദേശം കിട്ടി. എന്നെ ഇവർ നല്ലരീതിയിലാണ് നോക്കുന്നത്. ആരോഗ്യം മോശമാണ്. എത്രയും പെെട്ടന്ന് ആശുപത്രിയിലെ പരിചരണം വേണം. തടങ്കലിലാക്കിയവർ ഇന്ത്യൻ സർക്കാറിനെയും സഭയയെയും നിരവധി തവണ ബന്ധപ്പെെട്ടങ്കിലും മോശം പ്രതികരണമാണുണ്ടായത്. തടങ്കലിലാക്കിയവരോട് എന്താണ് ആവശ്യമെന്ന് കൃത്യമായി ചോദിക്കുന്നില്ല. എനിക്ക് അതിൽ അതിയായ ദുഃഖമുണ്ട്.
കുടുംബാംഗങ്ങളോട് അപേക്ഷിക്കുകയാണ്, എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്ന സന്ദേശമാണ് ലഭിച്ചതെന്ന് ഷാജൻ തോമസ് പറഞ്ഞു. അതേസമയം, വിഡിയോ ദൃശ്യത്തിെൻറ ആധികാരികത ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2016 മാർച്ച് നാലിന് യമനിലെ ഏദനിൽ മദർ തെരേസ സിസ്റ്റേഴ്സിെൻറ ചുമതലയിലുള്ള അഗതിമന്ദിരം ആക്രമിച്ച് നാല് കന്യാസ്ത്രീകളെയും 12 ജീവനക്കാരെയുമുൾപ്പെടെ 16 പേരെ തീവ്രവാദികൾ വെടിവെച്ചുകൊന്നിരുന്നു. അവിടെ ആത്മീയകാര്യങ്ങൾ നോക്കിയ ഫാ.ടോം ഉഴുന്നാലിലിനെ സംഘം ബന്ധിയാക്കി കൊണ്ടുപോവുകയായിരുന്നു.
ടോം ഉഴുന്നാലിൽ: യു.എൻ സഹായം തേടണം –ജോസ് കെ. മാണി
കോട്ടയം: യമനിൽനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിെൻറ വിഡിയോ സന്ദേശം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ജോസ് കെ. മാണി എം.പി. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് സമയബന്ധിതമായി അദ്ദേഹത്തെ മോചിപ്പിക്കണം. ഇതിനായി ഐക്യരാഷ്ട്ര സംഘടനപോലെയുള്ള ഏജന്‍സികളുടെ സഹായം ഉപയോഗിക്കണം. കുടുംബാംഗങ്ങളെപ്പോലെതന്നെ രാജ്യത്തിനാകെ വിലപ്പെട്ടതാണ് ഫാ. ടോം ഉഴുന്നാലിലിെൻറ ജീവനെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.