കൊച്ചി: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി ആത്മഹത്യയാക്കിയെന്ന കേസിൽ കീഴ്കോടതി ജീവപര്യന്തം ശിക്ഷിച്ച മകെളയും മരുമകെനയും ഹൈകോടതി വെറുതെവിട്ടു. സംശയാതീത തെളിവുകളില്ലാതെ, സാധ്യതകൾ മാത്രം പരിഗണിച്ച് ശിക്ഷ വിധിക്കുന്ന കാര്യത്തിൽ വിചാരണക്കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിരീക്ഷണത്തോടെയാണ് കഠിനംകുളം മര്യനാട് സ്വദേശി ഡൊമിനിക് മരിച്ച കേസിലെ പ്രതികളായ ഷാമിനി, ബിജിൽ റോക്കി എന്നിവരുടെ ശിക്ഷ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഏഴുവർഷം ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതിയും പൊതുപ്രവർത്തകനുമായ സ്നാഗപ്പെൻറ ശിക്ഷയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
കേസിലുൾപെട്ട ഇവരുടെ രണ്ട് മക്കളും പ്രതികളാണെങ്കിലും ജുവനൈൽ കോടതിയിൽ വിചാരണ പൂർത്തിയായിട്ടില്ല. സ്വത്തുതർക്കത്തെ തുടർന്ന് 2007 ആഗസ്റ്റ് ആറിന് മകളും മരുമകനും മക്കളും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിെച്ചന്നാണ് കേസ്. മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും തലക്ക് പരുക്കുണ്ടെന്ന് കണ്ടതിനെത്തുടർന്ന് കൊലക്കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന മകളുെടയും മരുമകെൻറയും ആവശ്യത്തിനൊപ്പം നിന്നതിനെത്തുടർന്നാണ് സ്നാഗപ്പൻ കേസിൽ അഞ്ചാം പ്രതിയായത്. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് മൂന്നുപേരും ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
മരണപ്പെട്ട ഡൊമിനിക്കിനൊപ്പം ഒരു വീട്ടിൽ താമസിച്ചിരുന്നുവെന്നല്ലാതെ, പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്നതിന് തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിതാവ് ആത്മഹത്യ ചെയ്തതിെൻറ ദുഷ്പേര് ഒഴിവാക്കാനാകാം മക്കൾ പോസ്റ്റ്മോർട്ടത്തെ എതിർത്തത്. പോസ്റ്റ്മോർട്ടം ഒഴിവാക്കാനായി സ്വാഭാവിക മരണമാണ് നടന്നതെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ബന്ധുക്കൾ ശ്രമിക്കും.
ഇത് െകാലപാതകം നടത്തിയത് അവരാണെന്ന സംശയത്തിലേക്ക് എത്തിക്കുന്നുെവന്ന പേരിൽ ശിക്ഷ നൽകാനാവില്ല. കൊലപാതകവുമായി ബന്ധപ്പെടുത്തി തെളിവുകളൊന്നും കോടതിക്ക് മുന്നിലില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.