കോഴിക്കോട്: വനിത ലീഗ് ദേശീയ കമ്മിറ്റി പ്രസിഡൻറായി ഫാത്തിമ മുസഫറിനെ (തമിഴ്നാട്) തിരഞ്ഞെടുത്തു. മുസ്ലിംലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ മികച്ച പ്രഭാഷകയും സംഘാടകയുമാണ്.
മുസ്ലിം പേഴ്സനൽ ലോ ബോർഡ്, തമിഴ്നാട് വഖഫ് ബോർഡ്, മുസ്ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്ലിം വിമൻസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. മികച്ച സാമൂഹിക പ്രവർത്തകക്കുള്ള രാജിവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, 2020ൽ മെഗാ ടി.വിയുടെ വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.