കണ്ണൂർ: ഫസൽ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. ഒമ്പത് വർഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരിൽ വേട്ടയാടുകയാണ്. ജാമ്യം ലഭിച്ചതിന് ശേഷം ഇരുവരും എറണാകുളത്ത് കഴിയുകയാണ്. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വൈകിയെത്തിയ നീതി, നീതി നിഷേധമായാണ് വിലയിരുത്തുക. അങ്ങനെയാണെങ്കിലും ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസിൽ ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. കൊലപാതകം നടന്ന സമയത്ത് ആർ.എസ്.എസ് ആയിരുന്നു ഇതിന് പിന്നിലെന്നാണ് എൻ.ഡി.എഫ് നേതാക്കളും പറഞ്ഞിരുന്നത്. പിന്നീട് ഈ നിലപാട് അവർ മാറ്റുകയായിരുന്നുവെന്നും പി.ജയരാജൻ പറഞ്ഞു.
വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കേസിലെ പ്രതി കാരായി രാജനും രംഗത്തെത്തി. അതേസമയം, കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന നിലപാട് ഫസലിന്‍റെ ഭാര്യ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.