തിരുവനന്തപുരം: നാടിനെ ഭീതിയിലാഴ്ത്തി പനി മരണം പെരുകുന്നു. ബുധനാഴ്ച വിവിധ ജില്ലകളിലായി 14 പേർക്കാണ് ജീവൻ നഷ്ടമായത്. പനി ബാധിച്ച് തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി രാജു (45), പാറശ്ശാല മുരിയത്തോട്ടം ഊരകത്തിന്വിള വീട്ടില് ഗിരീഷ്കുമാറിെൻറ ഭാര്യ സിന്ധു (39), വട്ടിയൂർക്കാവ് സ്വദേശി രവി (55), മലപ്പുറം കോഡൂർ നടുവിൽ പുരക്കൽ ധന്യ(37), രാമനാട്ടുകര പെരിയമ്പലം വെട്ടത്ത് സുബ്രഹ്മണ്യൻ എന്ന സദു (48), വള്ളികുന്നം കാരാഴ്മ വിപിൻ നിവാസിൽ പരേതനായ വിജയൻപിള്ളയുടെ ഭാര്യ ഉമാദേവി (53) എന്നിവരും ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ കൃഷ്ണപുരം മാലിത്തറയിൽ ദിനേശെൻറ ഭാര്യ രതികല (ഭാമ -41), ഭരണിക്കാവ് തെക്കേമങ്കുഴി സരിത ഭവനത്തിൽ സോമൻ നായർ (68), തണ്ണീർമുക്കം സ്വദേശി ഉദയൻ (56), കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് മറിവീട്ടിൽതാഴം കുയ്യണ്ടമാക്കിൽ പരേതനായ ഇമ്പിച്ചേക്കെൻറ മകൻ സി.എം. വാസു (60), പാലക്കാട് അഗളി പുത്തൻവീട് ജോസ് (60), വടക്കഞ്ചേരി കറ്റുകോട് കുന്നേങ്കാട് ചെമ്പകം വീട്ടിൽ സുധീഷിെൻറ മകൾ ലിമിൻറ (നാല്), ചക്കിട്ടപാറയിലെ കുമ്പിക്കാപ്പുഴ ശാർങ്ഗധരൻ (കുഞ്ഞ് -74) എന്നിവരും എലിപ്പനി ബാധിച്ച് പാലക്കാട് മുതലമട സ്വദേശി ശബരിയു(41)മാണ് ബുധനാഴ്ച മരിച്ചത്.
ബുധനാഴ്ച മാത്രം 30,160 പേർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സതേടി. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ. 5084 പേരാണ് ജില്ലയിൽ പനിബാധിച്ച് ആശുപത്രികളിലെത്തിയത്. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സ തേടിയ 845 പേരിൽ 192 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 91ഉം തലസ്ഥാന ജില്ലയിലുള്ളവരാണ്. അഞ്ചുപേർക്ക് എച്ച്1 എൻ1ഉം ഏഴുപേർക്ക് എലിപ്പനിയും പത്തുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
14 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സ തേടി. 2887 പേർ വയറിളക്ക രോഗത്തിനും 71 പേർ ചിക്കൻപോക്സിനും ചികിത്സ തേടി. പാലക്കാട്ട് മൂന്നുപേർക്കും കാസർകോട്ട് രണ്ടുപേർക്കും എച്ച്1 എൻ1 സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതർ: തിരുവനന്തപുരം 3749 (91), കൊല്ലം 1962 (40), പത്തനംതിട്ട 799 (10), ഇടുക്കി 639 (0), കോട്ടയം 1123 (മൂന്ന്), ആലപ്പുഴ 1504(16), എറണാകുളം 1831 (എട്ട്), തൃശൂർ 2789 (ആറ്), പാലക്കാട് 2933 (അഞ്ച്), മലപ്പുറം 5084 (നാല്), കോഴിക്കോട് 3368(0), വയനാട് 1116 (രണ്ട്), കണ്ണൂർ 2190 (4), കാസർകോട് 1073 (മൂന്ന്).
ഈ വർഷം ഇതുവരെ 17.4 ലക്ഷം പേർക്ക് പനി പിടിപെട്ടു. 332 ഒാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 10,994 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.